ന്യൂഡൽഹി: ജയിലുകളിലെ ജാതി വിവേചനം ഇല്ലാതാക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. തടവുകാരെ ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുകയും ജോലി നിശ്ചയിക്കുകയും ചെയ്യുന്ന രീതി ഇല്ലാതാക്കാൻ ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്തി. ജയിലുകളിലെ ജാതി വിവേചനം ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ വിധിയെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്തു.
2016-ലെ മോഡൽ പ്രിസൺ മാന്വലും 2023-ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്. 2023-ലെ നിയമത്തിൽ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവ്യവസ്ഥ ഇല്ലാതാക്കാനുള്ള വ്യവസ്ഥവെച്ചത്. ഇതുപ്രകാരം തടവുകാരെ ജാതി അടിസ്ഥാനത്തിൽ വേർതിരിക്കാനോ വിവേചനം കാണിക്കാനോ പാടില്ല. കൂടാതെ തോട്ടിപ്പണി നിരോധനനിയമം ബാധകമാക്കി.