കർണാടക ജെഡിഎസ് അധ്യക്ഷനായി നിഖിൽ കുമാരസ്വാമി . നിലവിൽ എച്ച് ഡി കുമാരസ്വാമിയാണ് കർണാടക ജെഡിഎസ് അധ്യക്ഷൻ. നിഖിൽ കുമാരസ്വാമി യുവജന വിഭാഗം അധ്യക്ഷനാണ്. സംക്രാന്തിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും.
എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയതിനാലാണ് ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനം മകന് കൈമാറുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നും 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരയിൽനിന്നും നിഖിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.