തിരുപ്പതി : തിരുപ്പതിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറി രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തിരുമല ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുകയായിരുന്ന ഭക്തർക്ക് നേരെയാണ് നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറിയത്. ചന്ദ്രഗിരി നരസിംഗപുരത്തിന് സമീപമാണ് അപകടമുണ്ടായത്.
രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു . രാമസമുദ്രം ചമ്പലപ്പള്ളി സ്വദേശികളായ പെദ്ദ റെഡ്ഡമ്മ, ലക്ഷ്മമ്മ എന്നിവരാണ് മരിച്ചത്. പുംഗാനൂരിൽ നിന്ന് തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു സംഘം. അപകടത്തിന്റെ കാരണം വ്യക്തമല്ല.