വയനാട് : വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് . എൻഎം വിജയൻ തയ്യാറാക്കിയത് നാല് മരണക്കുറിപ്പുകൾ. കെപിസിസി പ്രസിഡന്റിനും മൂത്തമകനും പ്രത്യേക കത്തുകൾ. വൻ വെളിപ്പെടുത്തൽ ആണ് കത്തിലൂടെ പുറത്ത് വരുന്നത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകൾ.
എംഎൽഎ ഐസി ബാലകൃഷ്ണന്റെയും വയനാട് സിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുകൾ കത്തിൽ പരാമർശിച്ചിട്ടുണ്ട്. അര നൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി തന്റെ ജീവിതം തുലച്ചെന്ന് കത്തിൽ പറയുന്നു. കെപിസിസി പ്രസിഡന്റിനുള്ള കത്തിൽ സാമ്പത്തിക ഇടപാടുകളെ പറ്റി പരാമർശം നടത്തിയിട്ടുണ്ട്. പണം വാങ്ങാൻ നിർദ്ദേശിച്ചത് കോൺഗ്രസ് എംഎൽഎ ആണെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രശ്നം വന്നപ്പോൾ നേതാക്കൾ എല്ലാം കയ്യൊഴിഞ്ഞെന്നും എന്ത് പറ്റിയാലും ഉത്തരവാദി പാർട്ടി എന്നും കത്തി പറയുന്നു. കൽപ്പറ്റ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കേസ് അന്വേഷിക്കുന്നതിനിടെയാണ് കത്ത് പുറത്തുവരുന്നത്.