ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ വീണ്ടും റിപ്പോര്‍ട്ട് തേടി കൊളീജിയം. പ്രസംഗത്തില്‍ ജഡ്ജി ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനാലാണ് റിപ്പോര്‍ട്ട് തേടിയതെന്നാണ് പുറത്ത് വരുന്ന വിവരം. കൊളീജിയം വിളിച്ചുവരുത്തി ശാസിച്ച് ഒരു മാസം തികയുന്നതിന് മുന്നെയാണ് ജഡ്ജിക്കെതിരെ വീണ്ടും റിപ്പോര്‍ട്ട് തേടിയത്.
ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. പരാമര്‍ശത്തിന് പിന്നാലെ പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കൊളീജിയം വ്യക്തമാക്കിയിരുന്നു.