തിരുവനന്തപുരം: ദ്വയാർത്ഥ പരാമർശത്തിൽ റിപ്പോർട്ടർ ചാനലിനെതിരെ കേസ്. സംസ്ഥാന സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്ത വീഡിയോയിലാണ് ബാലാവകാശ കമ്മീഷന് കേസെടുത്തത്. വീഡിയോ സ്റ്റോറിക്കെതിരെ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് വിശദീകരണം തേടിയതായി ബാലാവകാശ കമ്മീഷന് ചെയര്മാന് മനോജ് പറഞ്ഞു.സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഉയരുന്നുണ്ട്. മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം.