നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയുന്ന ഒറ്റക്കൊമ്പനിൽ പ്രതിനായകനായി തെന്നിന്ത്യൻ താരം കബീർ ദുഹാൻ സിംഗ് എത്തുന്നു.ടോവിനോ തോമസിന്റെ എ.ആർ.എമ്മിലും , മമ്മൂട്ടി നായകനായ ടർബോയിലും ഒടുവിൽ ഉണ്ണിമുകുന്ദന്റെ മാർക്കോയിലും പ്രതിനായകനായി തിളങ്ങിയ താരമാണ് കബീർദുഹാൻ സിംഗ്. മാർക്കോയിൽ കബീർ അവതരിപ്പിച്ച ക്രൂരനായ വില്ലൻ സൈറസ് എന്ന കഥാപാത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു .
മോഡലിംഗ് രംഗത്തു നിന്നാണ് കബീർ സിനിമയിലേക്ക് എത്തുന്നത് .ജില്ലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.അജിത്ത് ചിത്രം വേതാളത്തിലൂടെ തമിഴിലും.ഹീബുലി എന്ന ചിത്രത്തിലൂടെ കന്നടയിലും ഖാലിപീലി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. മലയാള സിനിമയില്‍ അഭിനയിക്കാനാണ് തനിക്ക് ഏറെ താത്പര്യമെന്ന് കബീർ ദുഹാൻ സിംഗ് വ്യക്തമാക്കി. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് ഒറ്റക്കൊമ്ബനില് നായിക. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്നു എന്ന പ്രതേകതയും ചിത്രത്തിന് ഉണ്ട് .