ഇന്ന് ആരധർക്കാർ തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ സിനിമയായ ബാഷ കാണുമ്പോൾ ഒരു പ്രത്യേക ആവേശം തന്നെയാണ്. പ്രേതേകിച് ചിത്രത്തിലെ മാസ് രംഗങ്ങളും ആക്ഷൻ രംഗങ്ങളും . ഇപ്പോള്‍ ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ട് ബാഷ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്.ചിത്രത്തിന്റെ 30ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ 4കെ മികവിലുള്ള പ്രിന്റായിരിക്കും ആരാധകര്‍ക്കായി വീണ്ടും തിയറ്ററിലേക്ക് എത്തുന്നത്.
സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 1995ലാണ് റിലീസ് ചെയ്തത്. നഗ്മ നായികയായി എത്തിയ ചിത്രത്തില്‍ രഘുവരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന ഒരു ആധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആര് എം വീരപ്പനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഒരിക്കൽക്കൂടി തിയേറ്ററിൽ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമ പ്രേമികൾ