നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ചതിനുശേഷം മാത്രമേ കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കൂ. പ്രദേശത്തെ സാഹചര്യം പരിഗണിച്ച് പൊലീസ് നല്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള നീക്കം .
മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാൻ കല്ലറ പൊളിക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ,എന്നാൽ കോടതിയില്‍ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന. ഇതോടെ ദൂരൂഹ സമാധി പൊളിക്കുന്നതിൽ അനിശ്ചിത്വത്തം തുടരുകയാണ്.