പത്തനംതിട്ട പീഡനക്കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 46 ആയി . സംഭവത്തിൽ ഇന്നും രണ്ടുപേർകൂടി അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേർ അതിജീവിതയുടെ നാട്ടുകാരനും സഹപഠിയുമാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്. പ്രതികൾക്ക് സഹായം നൽകിയവരും , പെൺക്കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരും പ്രായപൂർത്തിയാക്കാത്തവരും പ്രതി പട്ടികയിലുണ്ട് .
പെൺക്കുട്ടിയുടെ രഹസ്യമൊഴി രക്ഷപ്പെടുത്താൽ പൂർത്തിയായി .പോലീസും മൊഴി പൂർണമായി രേഖപ്പെടുത്തി. കൂടാതെ കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. ആകെ 29 എഫ്ഐആറാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്.