ബോളിവുഡ് താരദമ്പതികളായ അഭിഷേകും ബച്ചനും ഐെശ്വര്യ റായിയും എല്ലായ്പ്പോഴും വിവാദങ്ങളിൾ നിറയാറുണ്ട്. അമിതാഭ് ബച്ചന്റെയും, ഭാര്യ ഐശ്വര്യ റായ്യുടെയും കരിയര്‍ നേട്ടങ്ങളുമായി പലപ്പോഴും താരതമ്യപ്പെടുത്തലിന് അഭിഷേക് വിധേയമാകാറുണ്ട്. അഭിനയ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ ഇല്ലാത്ത സമയത്ത് പ്രത്യേകിച്ചും. അത്തരം താരതമ്യപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കുകയാണ് അഭിഷേക് ബച്ചന്.
അത്തരം താരതമ്യപ്പെടുത്തലുകള്‍ ഒരിക്കലും എളുപ്പമായിരുന്നില്ലെങ്കിലും 25 വര്‍ഷങ്ങളായി ഒരേ ചോദ്യം നേരിട്ട് തനിക്ക് അതിനോട് പ്രതിരോധം ആയെന്ന് അഭിഷേക് പറയുന്നു. “നിങ്ങള്‍ എന്റെ അച്ഛനുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ ഏറ്റവും മികച്ചതുമായാണ് നിങ്ങള്‍ എന്നെ താരതമ്യപ്പെടുത്തുന്നത്. ഏറ്റവും മികച്ചതുമായാണ് നിങ്ങള്‍ എന്നെ താരതമ്യപ്പെടുത്തുന്നതെങ്കില്‍, അത് ഒരു അംഗീകാരമാണെന്ന് എനിക്ക് തോന്നുന്നു. അതിനെ അങ്ങനെയാണ് ഞാന്‍ കാണുന്നത്”, അഭിഷേക് ബച്ചന് പറയുന്നു.
“എന്റെ മാതാപിതാക്കള്‍ എന്റെ മാതാപിതാക്കളാണ്. എന്റെ കുടുംബം എന്റെ കുടുംബമാണ്. എന്റെ ഭാര്യ എന്റെ ഭാര്യയാണ്. അവരുടെ കാര്യത്തില്‍ ഏറെ അഭിമാനിക്കുന്ന ആളാണ് ഞാന്‍, അവരുടെ നേട്ടങ്ങളിലും അവര്‍ എന്താണ് ഇപ്പോഴും തുടരുന്നത് എന്നതിലും”, അഭിഷേക് ബച്ചന് പറയുന്നു.