ഐഎസ്എല്ലില്‍ ജയം ആവര്‍ത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. 16 മത്സരങ്ങളില്‍ 6 ജയവും 8 തോല്‍വിയും രണ്ട് സമനിലയും ഉള്‍പ്പടെ 20 പോയിന്റുമായി 8ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയിക്കാനായാല്‍ ആറാം സ്ഥാനത്തേക്ക് മുന്നേറാനാകും.
ഐഎസ്എല്‍ രണ്ടാം പാദത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന നാല് കളിയില്‍ മൂന്നിലും ജയിച്ച കൊമ്പന്‍ന്മാരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാണ്. മുന്നേറ്റ നിരയുടെ മിന്നും ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. എന്നാല്‍ മധ്യനിരയിലെയും പ്രതിരോധത്തിലേയും പ്രശ്നങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല.