ചെന്നൈ: വിവാഹമോചനത്തിന് അപേക്ഷ നൽകി നടൻ രവി മോഹൻ. ചെന്നൈ കുടുംബ കോടതിയിൽ ആണ് ഭാര്യ ആരതിയിൽ നിന്ന് വിവാഹമോചനം നേടുന്നതിന് രവി അപേക്ഷ സമർപ്പിച്ചത്. 2009 ലാണ് ഇവരുടെ വിവാഹം നടന്നത്. രണ്ട് ആൺമക്കൾ ഉണ്ട്. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിലവിൽ ഇരുവരും വേർപിരിഞ്ഞാണ് താമസം.
സെപ്റ്റംബർ 9 നാണ് രവി വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിയുന്നതായി അറിയിച്ചത്.
അതിനു മുൻപ് ആരതിക്ക് രണ്ട് വക്കീൽ നോട്ടീസ് അയച്ചു എന്നും അതിലൊന്നിനും ആരതി പ്രതികരിച്ചില്ല എന്നും രവി പറഞ്ഞിരുന്നു.
കേസ് അവലോകനം ചെയ്ത ശേഷം, കുടുംബ കോടതി ജഡ്ജി അനുരഞ്ജന സെഷനുകളിൽ പങ്കെടുക്കാൻ ഇരു കക്ഷികളോടും ഉത്തരവിട്ടു. തുടർന്ന് മധ്യസ്ഥ നടപടികൾ പൂർത്തിയാക്കിയ ശേഷം വിവാഹമോചനക്കേസിൽ വാദം കേൾക്കുമെന്ന് അറിയിച്ചു. തുടർനടപടികൾക്കായി കേസ് ഫെബ്രുവരി 15 ലേക്ക് മാറ്റി.
ഈയടുത്താണ് താരം ജയം രവി എന്ന പേര് മാറ്റി രവി മോഹൻ എന്ന തന്റെ ആദ്യ പേര് തന്നെ സ്വീകരിച്ചത്. കാതലിക്ക നേരമില്ലൈ എന്ന ചിത്രമാണ് രവിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.