കൊച്ചി: ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ സഹായം നൽകിയ സംഭവത്തിൽ നടപടിയെടുക്കാൻ ശുപാർശ ചെയ്ത് എഡിജിപി. ജയിൽ ഡിഐജി പി അജയകുമാർ സൂപ്രണ്ട് എന്നിവർക്കെതിരെയാണ് ജയിൽ എഡിജിപി റിപ്പോർട്ട് നൽകിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള റിപ്പോർട്ട് സർക്കാരിന് നൽകി.
സംഭവത്തിൽ ജയിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ചതിന് ശേഷമാണ് ബോബിക്ക് വഴിവിട്ട സഹായം ചെയ്ത ജയിൽ അധികൃതർക്കെതിരെ നടപടിക്ക് ജയിൽ എഡിജിപി ശുപാർശ ചെയ്തത്. സൂപ്രണ്ടിന്റെ ശുചിമുറിയുൾപ്പടെ ഉപയോഗിക്കാൻ ബോബി ചെമ്മണ്ണൂരിന് സൗകര്യം ചെയ്ത് കൊടുത്തു. മറ്റു പ്രതികൾക്കില്ലാത്ത പരിഗണന ബോബിക്ക് കൊടുത്തതിന്റെ പേരിൽ ജയിൽ അധികൃതർക്കെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു.