ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വൈകിയതിന് കാരണം കോച്ചും സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള പൊരുത്തക്കേടുകൾ. രണ്ടാം വിക്കറ്റ് കീപ്പർ ആരാവണം എന്നതടക്കമുള്ള വിഷയങ്ങളിൽ സെക്ഷൻകമ്മിറ്റിയും പരിശീലകനും തമ്മിലുണ്ടായിരുന്ന പൊരുത്തക്കേടുകൾ അടക്കമുള്ള വിഷയങ്ങളാണ് ടീം പ്രഖ്യാപനം വൈകിയതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
രണ്ടാം വിക്കറ്റ് കീപ്പർ ആയി മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്നതായിരുന്നു പരിശീലകൻ ഗൗതം ഗംഭീറിന്റെ ആവശ്യം. എന്നാൽ ഋഷഭ് പന്ത് തന്നെ ആ സ്ഥാനത്ത് തുടരട്ടെ എന്ന നിലപാടിൽ സെലക്ഷൻ കമ്മിറ്റി ചെയർമാനും ടീം ക്യാപ്റ്റനും ഉറച്ചുനിന്നു. തർക്കത്തിനൊടുവിൽ ഗംഭീറിന്റെ ആവശ്യം തള്ളി സെലക്ഷൻ കമ്മിറ്റി പന്തിന്റെ ടീമിൽ ഉൾപെടുത്തുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്ന ഗംഭീറിന്റെ ആവശ്യവും കമ്മിറ്റി തള്ളി പകരം ശുഭ്മന്‍ ഗില്ലിനെ പിന്തുണച്ചു.