ശ്രീനഗര്‍: ഭീകരരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ സോപോറിൽ പരിശോധന നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഘർഷത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
22 രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) 179-ാം ബറ്റാലിയന്, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുൾപ്പെടുന്ന സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അതെസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ട വിവരം .