ആരധക്കാർ ഏറ്റവുമധികം കാത്തിരുന്നതും , കുറെ തവണ റിലീസുകൾ മാറ്റി വെക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു ഗൗതം വാസുദേവിന്റെ ‘ധ്രുവനച്ചത്തിരം’. വിക്രം നായകനായ ചിത്രം 2016ലാണ് ചിത്രീകരണം ആരംഭിച്ചത്. 2017-ല്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങളാലും റിലീസ് ചെയ്തില്ല. ഏറ്റവും ഒടുവിൽ 2023 നവംബര്‍ 24-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാൽ അവസാന നിമിഷം അത് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതൽ മനസ്സ് തുറന്നിരിക്കുകയാണ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് ,
കഴിഞ്ഞ ദിവസമായിരുന്നു വിശാൽ നായകനായ മദ ഗജ രാജ റിലീസ് ചെയ്തത് 12 വര്‍ഷത്തെ പ്രതിസന്ധിക്കൊടുവില്‍ ആയിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത് . മദ ഗജ രാജയുടെ വിജയം തനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണെന്നാണ് ഗൗതം പറയുന്നത് . ചിത്രം ഒരിക്കലും 2016 ൽ ഷൂട്ട് ചെയ്തതാണെന്ന് തോന്നില്ലെന്നും കഴിഞ്ഞ ആഴ്ച ഷൂട്ട് തീർന്ന സിനിമ പോലയെ അനുഭവപ്പെടൂ എന്നും ഗൗതം മേനോൻ പറഞ്ഞു.
‘ഇപ്പോൾ വിശാലിന്റെ മദ ഗജ രാജ വളരെ നന്നായി ഓടുന്നത് കാണുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. മദ ഗജ രജയുടെ വിജയം എനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. ധ്രുവനച്ചത്തിരം ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി തന്നെ വരും.- എന്ന് ഗൗതം മേനോൻ പറഞ്ഞു. എന്തായാലും പ്രേക്ഷകർ ഒന്നടങ്കം ധ്രുവനച്ചത്തിരത്തെ കാത്തിരിക്കുകയാണ്