സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ്
ദൈര്‍ഘ്യം ഉയർത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ അഭ്യർഥന കണക്കിലെടുത്ത് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോർട്സിന്റേതിന് സമാനമായ ദൈർഘ്യമാണ് പുതിയ അപ്ഡേറ്റിൽ ഇൻസ്റ്റഗ്രാം റീൽസിന്. ഇതിനൊപ്പം പ്രൊഫൈൽ ഗ്രിഡുകളിലും ഇൻസ്റ്റഗ്രാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്
90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ് ദൈര്‍ഘ്യം ഉയർത്തിയിരിക്കുന്നത്
Leave a comment
Leave a comment