ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ പുറത്താക്കി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്. വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്നാണ് ദേശീയ ഗെയിംസിനായുള്ള ചട്ടക്കൂടില്‍ പറയുന്നതെന്ന് ഐഒഎ വിശദീകരിക്കുന്നു. ഈ മാനദണ്ഡങ്ങള്‍ കളരിപ്പയറ്റ് പാലിക്കാത്തിനാല്‍ ഗെയിംസില്‍ മത്സരയിനമാക്കാനാകില്ല എന്ന വിചിത്രവാദമാണ് പാസാക്കിയത്.
കോടതി പറഞ്ഞ സമയത്തിനുള്ളില്‍ അറിയിപ്പ് പുറത്തിറക്കുന്നതില്‍ പരാജയപ്പെട്ട ഐഒഎയ്ക്കെതിരെ കളരിപ്പയറ്റ് താരം ഹര്‍ഷിത യാദവ് കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു. കളരിപ്പയറ്റിനെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം മുന്‍നിര്‍ത്തി പ്രദര്‍ശനയിനമാക്കിയിട്ടുണ്ടെന്നും ഐഒഎ വ്യക്തമാക്കി. കേരളത്തിന്റെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായിരുന്നു കളരിപ്പയറ്റ്.