കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ സ്ഥാനാരോഹിതനാക്കുന്ന ചടങ്ങ് മാർച്ച് 25-ന് ലെബനനിലെ ബെയ്റൂട്ടിൽ പാത്രിയര്‍ക്കാ അരമനയില്‍ നടക്കും.
1960 നവംബർ 10ന് മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ജനിച്ചു. 1984 മാർച്ച് 25-ന് വൈദികനായി അഭിഷിക്തനായി. 1994 ജനുവരി 16-ന് മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. ദൈവശാസ്ത്രത്തിൽ ഗവേഷണ ബിരുദം ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയിട്ടുണ്ട്. സഭയുടെ സുന്നഹദോസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 2019ൽ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.