പത്തനംതിട്ട: സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇന്നലെ രാത്രിയിലാണ് കേസിന് ആസ്പഥമായ സംഭവം. സി പി എം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പം രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ, പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരായി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.
പ്രതികരിച്ച രഘുകുമാർ ഇരുവർക്കും നേരെ ആക്രമണം നടത്തിയതായാണ് ആരോപണം. തുടർന്ന്, മർദ്ദനത്തിൽ പരിക്കേറ്റ രാജേഷ് കുമാർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് മടങ്ങിയ രാജേഷ് രഘുകുമാറിനെതിരെ പരാതി നൽകിയതോടെയാണ് നടപടി സ്വീകരിച്ചത്.