കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടന് കൂട്ടിക്കല്‍ ജയചന്ദ്രന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ നല്കിയ ജാമ്യാപേക്ഷയാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുക. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന് സുപ്രിംകോടതിയെ സമീപിച്ചത്. വ്യാജ കേസാണിതെന്നും തനിക്കെതിരെ അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും കൂട്ടിക്കല്‍ ജയചന്ദ്രന് വാദിച്ചിരുന്നു. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.