മഹാരാഷ്ട്രയിലെ സോലാപുർ ജില്ലയിൽ ഗില്ലൻബാരെ സിൻഡ്രോം (ജിബിഎസ്) ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു. ഗില്ലിൻ-ബാരെയുമായി ബന്ധപ്പെട്ട ആദ്യത്തെ മരണമാണെന്ന് ഇതെന്ന് സംശയിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു .
പൂനെയിൽ ജിബിഎസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. സോളാപുർ സ്വദേശിയായ ഇയാൾ പുനെയിൽ എത്തിയിരുന്നു. അവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു.പുനെയിൽ ജിബിഎസ് ബാധിച്ചവരിൽ 68 പുരുഷന്മാരും 33 സ്ത്രീകളും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിൽ ജിബിഎസ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ മരണമാണിത്.