തിരുവനന്തപുരം: റേഷന്‍ വിതരണത്തിലെ പ്രതിസന്ധിക്ക് എതിരെ റേഷന്‍ കടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് ഇന്ന് ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ”അരി എവിടെ സര്‍ക്കാറെ” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം സംഘടിപ്പിക്കുന്നത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടക്കുക.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരം പിന്‍വലിച്ചത്. അടുത്തമാസം ആറിന് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിലും ധര്‍ണ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിക്കും.