കണ്ണൂർ: രാജ്യത്ത് ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലയായി ഇത്തവണയും കണ്ണൂര്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട്. ആറ് വര്‍ഷം മുന്‍പ് ബംഗാളിലെ നോര്‍ത്ത് പര്‍ഗാനാസ് ജില്ലയെ പിന്നിലാക്കിയാണ് കണ്ണൂര്‍ ഒന്നാമതായി എത്തിയത്.
കണ്ണൂരിലെ ബ്രാഞ്ചുകളുടെയും ലോക്കല്‍ കമ്മിറ്റികളുടെയും എണ്ണം മൂന്ന് വര്‍ഷത്തിനിടെ 174 ബ്രാഞ്ചുകളും ആറ് ലോക്കല്‍ കമ്മിറ്റികളും കൂടിയതോടെ 3862 പേര് കൂടി അംഗത്വം നേടി. 1,36,275 പേര് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വര്‍ഗ ബഹുജന സംഘടനകളില്‍ ചേര്‍ന്നപ്പോള്‍ 29,51,370 പേര് വിവിധ സംഘടനകളിലായി അംഗങ്ങളായതായി പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയില്‍ സ്ത്രീകളുടെ അംഗസംഖ്യയില്‍ 32.99% കണ്ണൂരില്‍ നിന്നാണ്, കൂടാതെ 242 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങളും വനിതകളാണ്.