ഡെറാഡൂൺ: ദേശീയ ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതൽ മത്സരങ്ങളുമായി കളത്തിലിറങ്ങാൻ തയ്യാറെടുത്ത് കേരളം. ഇന്ന് രാവിലെ നടന്ന 200 മീ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ഒരു മിനിറ്റ് 57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സാജന് പ്രകാശ് ഫൈനലിലെത്തി. ഇന്ന് വൈകിട്ടാണ് ഫൈനല്‍ മത്സരം. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും 54.86 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത് സാജന് ഫൈനലില്‍ കടന്നു.
പുരുഷ ഖോ-ഖോയില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികൾ. വനിതകളുടെ ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം ബംഗാളിനെ നേരിടും. ആദ്യ രണ്ടു മത്സരങ്ങളില്‍ കേരളം വിജയമുറപ്പിച്ചു. പുരുഷ, വനിത വോളിബോളിലും കേരളം ഇന്ന് ഇറങ്ങും. പുരുഷ ടീം സര്‍വീസസിനെയും വനിത ടീം ബംഗാളിനെയും നേരിടും. വനിതാ ബാസ്കറ്റ് ബോളിലെ ആദ്യ മത്സരത്തില്‍ കേരളം ഉത്തർപ്രദേശിനെ നേരിടും.