മുംബൈ: ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം ഛാവയുടെ വിവാദ ഡാന്‍സ് സീക്വന്‍സ് നീക്കം ചെയ്യുമെന്ന് സംവിധായകന്. ചിത്രത്തിലെ വിവാദമായ രംഗം ഒരു ചെറിയ നൃത്ത സീക്വന്‍സ് മാത്രമാണ്. ഛത്രപതി സംഭാജി മഹാരാജിന്റെ പാരമ്പര്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്നാണ് സംവിധായകന് ലക്ഷ്മണ് ഉടേകര്‍ പറയുന്നത്.
സംഭാജി മഹാരാജ് ലെസിം നൃത്തം കളിക്കുന്ന രംഗങ്ങള്‍ ഇനി കാണില്ല’ ഇപ്പോള്‍ തര്‍ക്കം വന്ന രംഗം സിനിമയില്‍ ഉണ്ടാകില്ലെന്നും ലക്ഷ്മണ് ഉടേകര്‍ പറഞ്ഞു. വിക്കി കൗശലും രശ്മിക മന്ദാനയും അണിനിരക്കുന്ന ചി്രതത്തില്‍ വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 14 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.