2025 2026 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിച്ചില്ലെന്നും ധനമന്ത്രി വിമർശിച്ചു.എല്ലാ സംസ്ഥാനങ്ങളോടും തുല്യനിലപാടല്ല സർക്കാർ സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി.
വയനാട് , മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ടൊരു പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ട് പോലുമില്ല എന്നും വിഴിഞ്ഞം പദ്ധതിയും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്ന് കെ എൻ ബാലഗോപൽ വ്യക്തമാക്കി. കേരളത്തിലെ ജനസംഖ്യ അനുസരിച്ച് 73000കോടി രൂപയാണ് നമ്മുക്ക് ലഭിക്കേണ്ടത്. എന്നാൽ കഴിഞ്ഞ വർഷം ആകെ സംസ്ഥാനത്തിന് ലഭിച്ചത് 32000കോടി രൂപയാണ്. സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതത്തിൽ അഞ്ച് ലക്ഷം കോടി വർധിച്ചു. ജനസംഖ്യ അനുപാതം കണക്കാക്കുമ്പോൾ 14288 കോടിയിലധികം കേരളത്തിന് ലഭിക്കണം. എന്നാൽ ബജറ്റ് കണക്ക് വെച്ച് 3000 കോടി പോലും ലഭിക്കുമോയെന്നത് സംശയമാണെന്നും ധനമന്ത്രി പറഞ്ഞു.