ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ, ആര്യന് ഖാന് ആദ്യമായി തന്റെ സംവിധാന സംരഭത്തിലേക്ക് കടക്കുകയാണ്. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന സീരിസിന്റെ പേര് ‘The BA***DS of Bollywood’ എന്നാണ്. ഷാരൂഖ് ഖാൻ തന്നെയാണ് മകൻ ആര്യന്റെ ആദ്യ സംവിധസംരഭത്തെ പറ്റി പ്രഖ്യാപനം നടത്തിയത്. ക്യാമറക്ക് പിന്നിൽ സംവിധായകനായി ആര്യനും, മുന്നിൽ നടനായി ഷാരൂഖ് ഖാനും, ഇരുവരും തമ്മിലുള്ള രസകരമായ ഡയലോഗുകളിലൂടെ സീരിസ് പ്രഖ്യാപനം.
ഇതിനോടകം ഈ വീഡിയോ 27 ലക്ഷം ആളുകൾ കണ്ടു.സീരിസിന്റെ റിലീസ് തീയതി സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടട്ടില്ല. റെഡ് ചില്ലീസ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ഗൗരി ഖാനാണ് നിർമാണം.