തിരുവനന്തപുരം: കഠിനകുളം കൊലപാതകത്തിലെ പ്രതി ജോണ്‍സന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. ജോണ്സന് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ആതിരയെ കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ കടയിലും സ്കൂട്ടര്‍ ഉപേക്ഷിച്ച റെയില്‍വ്വേ സ്റ്റേഷനിലും തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ആതിരയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് പിന്നീടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ജനുവരി 21നാണ് വെഞ്ഞാറമ്മൂട് സ്വദേശിനി ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ പിന്നീട് അടുപ്പത്തിലായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ജോണ്സണ് കത്തി ഉപയോഗിച്ച് ആതിരയെ കുത്തിക്കൊല്ലുകയായിരുന്നു.