ചെന്നൈ: പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. ഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന് ശ്യാം കണ്ണന് (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയാണ്. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം നിരന്തരം ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നെങ്കിലും മൈഥിലി ഈ ബന്ധത്തെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇതേചൊല്ലി മൈഥിലി മകളുമായി തർക്കത്തിലായി. മകൾ ശ്യാമിനെ ഫോണിൽ വിളിച്ചു. വീടിനുള്ളിൽ വെച്ച് തർക്കത്തിലായതിനു പിന്നാലെ ശ്യാം മൈഥിലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.