പുതിയ ആദായ നികുതി ബിൽ നാളെ അവതരിപ്പിച്ചേക്കും
സാധാരണക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. നിയമം 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 600 പേജുകളുള്ള നിര്‍ദ്ദിഷ്ട നിയമം ആദായനികുതി ചട്ടം 2025 എന്ന പേരിലായിരിക്കും അറിയപ്പെടുക. ആകെ 23 അധ്യായങ്ങളും, 536 വകുപ്പുകളുമാണ് നിയമത്തിലുണ്ടാവുക. നിലവിലെ ആദായ നികുതി നിയമത്തിന് 298 വകുപ്പാണുള്ളത്.
പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരുക.ആറു പതിറ്റാണ്ടു പഴക്കമുള്ള 1961ലെ ആദായ നികുതി നിയമത്തിന് പകരം വെക്കുന്നതാണ് പുതിയ നിയമ നിര്‍മാണം. ജൂലൈയില്‍ 2024 ല കേന്ദ്ര ബജറ്റിന് ശേഷമാണ് ആദായ നികുതി നിയമം പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം വന്നത്. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ബില്ല് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.