കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാരനെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുറിവേറ്റ ഭാഗങ്ങളിൽ ലോഷൻ ഒഴിക്കുന്നതായും വിഡിയോയിൽ കാണാം.വിദ്യാർത്ഥി അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇന്നലെ പുലർച്ചെയാണ് ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിലെ റാഗിംഗ് പരാതിയിൽ അഞ്ച് വിദ്യാർത്ഥികളെയാണ് ഹോസ്റ്റലിൽ നിന്ന് ഗാന്ധി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സാമുവൽ ജോൺസൺ, എൻഎസ് ജീവ, ക പി രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി. ജൂനിയർ വിദ്യാർത്ഥികളെ ഇവർ മൂന്ന് മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും പരാതിയിൽ പറയുന്നു. ആൻ്റി ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തി കോളേജ് പ്രിൻസിപ്പാൾ ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.