കോട്ടയം ഗവ. നഴ്സിങ് കോളേജിൽ നിന്ന് മനസാക്ഷിയെ ഞെട്ടിച്ച റാഗിങ് ദൃശ്യങ്ങളാണ് ഇന്ന് പുറത്ത് വന്നത്.സംഭവത്തിൽ പരാതിക്കാരനല്ലാതെ കൂടുതല്‍ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കൂടുതല്‍ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്.
കൂടാതെ പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകര്‍ത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കയ്യിലും കാലിലും കോമ്പസ് കൊണ്ട് കുത്തുന്നതും ,കൂടാതെ മുറിവുള്ള ഭാഗങ്ങളിൽ ലോഷൻ ഒഴിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും . കൂടാതെ സ്വകാര്യ ഭാഗത്തും പരുക്കേൽപ്പിച്ചിട്ടുണ്ട് എന്ന പരാതിയിൽ പറയുന്നു. മദ്യപാനത്തിനായാണ് പ്രതികള്‍ പണപ്പിരിവ് നടത്തിയത്.
മറ്റുലഹരി ഉപയോഗമുണ്ടോ എന്നത് പരിശോധിക്കണം. ഹോസ്റ്റലില്‍ ലഹരി ഉപയോഗം സംബന്ധിച്ചൊന്നും നേരത്തെ പോലീസിന് പരാതി ലഭിച്ചിട്ടില്ല.ഫെബ്രുവരി 11-ാം തീയതിയാണ് വിദ്യാര്‍ഥി കോളേജില്‍ പരാതി നല്‍കിയത്. കോളേജ് അധികൃതര്‍ അന്നേദിവസം തന്നെ പരാതി പോലീസിന് കൈമാറി. അന്നുതന്നെ പ്രതികളായ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.