കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെതിരെ കുടുംബം. കുട്ടിയുടെ മരണത്തിന് കാരണം ക്ലർക്കിന്റെ മാനസികമായ പീഡനമാണെന്ന് കുടുംബം ആരോപിച്ചു. കൂടാതെ സംഭവത്തിൽ ക്ലാർക്കിനെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആരോപിച്ചു.പ്ലസ് വൺ വിദ്യാർത്ഥിയായ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ബെൻസണെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയായത്. ബെന്‍സന്റെ പ്രോജക്ട് സീല്‍ ചെയ്തു നല്കാന് ക്ലര്‍ക്ക് വിസമ്മതിച്ചുവെന്നു ബന്ധുവിന്റെ ആരോപണം.