കൊച്ചി: മീറ്റര്‍ ഇടാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്റ്റിക്കര്‍ പതിപ്പിച്ചിട്ടും മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കും. ഓട്ടോറിക്ഷകള്‍ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് ഒന്നുമുതല്‍ മീറ്റര്‍ ഇടാതെ വാഹനം ഓടിച്ചാല്‍ പണം നല്‍കരുതെന്ന് എംവിഡി നിര്‍ദേശം.
ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും.