തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുജിസി റെഗുലേഷൻ- ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉത്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൺവെൻഷനിൽ പങ്കെടുക്കും.
കേന്ദ്രസർക്കാറിന്റെ സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിനെതിരെയാണ് ബിജെപി ഇതര സംസ്ഥനങ്ങളിലെ മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള കൺവെൻഷൻ. പ്രതിപക്ഷവും ചടങ്ങിൽ പങ്കെടുക്കും. യുജിസി റെഗുലേഷനെതിരെയുള്ള ചർച്ചയാണ് കൺവെൻഷൻ്റെ മുഖ്യ അജണ്ടയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കക്ഷിരാഷ്ട്രീയത്തിന് അതീതമായ കേരളത്തിൻറെ ആശങ്കകൺവെൻഷനിൽ ചർച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാക്കൾ കൺവെൻഷനിൽപങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.