മലയാള സിനിമയിലൂടെ പ്രേക്ഷകശ്രദ്ധനേടിയ താരമാണ് നടൻ ബാല. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെയും ജീവിതത്തിലെ ഓരോ വിശേഷവും ബാല പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ വീണ്ടും വിവാഹിതനായ ബാല, ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്താണ് ഇപ്പോള്‍ താമസം. ‘ബാലകോകില’ എന്ന പേരില്‍ യൂട്യൂബ് ചാനലും ഇരുവരും തുടങ്ങിയിരുന്നു.
കഴിഞ്ഞദിവസം വൈക്കത്തെ മീന്‍പിടുത്തക്കാര്‍ക്ക് പുതിയ മീന്‍വലകള്‍ സമ്മാനിച്ചതിന്റെ വീഡിയോയാണ് ബാല ഏറ്റവുമൊടുവിലായി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഭാര്യ കോകിലയ്ക്കൊപ്പമാണ് ബാല മീന്‍പിടുത്തക്കാര്‍ക്ക് പുതിയ മീന്‍വലകള്‍ സമ്മാനിച്ചത്.”മീന്‍പിടിത്തം ഒരു വ്യവസായമാണ്. മീന്‍പിടുത്തക്കാരെല്ലാം വ്യവസായികളും. അവര്‍ക്കുവേണ്ടി മീന്‍വല നൽകുന്നു. പുതിയ മീന്വലയാണിത്. ചെന്നൈയില്‍നിന്ന് ഓര്‍ഡര്‍ചെയ്ത് ഇവിടെകൊണ്ടുവന്നതാണ്. ഇവരും എനിക്ക് സ്വന്തംപോലെയാണ്. അവരും എന്നെയും കോകിലയെയും സ്വന്തംപോലെയാണ് കാണുന്നത്”, ബാല പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും നടനും കൂടെയുള്ളവരും മീന്‍വല വിതരണംചെയ്യുന്ന വീഡിയോയിലുള്ളത്. മീന്‍ കിട്ടിയാൽ എനിക്ക് ഫ്രീയായിട്ട് തരണമെന്നും ഒരെണ്ണം മതിയെന്നും തമാശരൂപേണ ബാല പറയുന്നതും വീഡിയോയിലുണ്ട്.