കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളില്‍ വാട്ടര്‍ ബലൂണുകളും വാട്ടര്‍ ഗണ്ണുകളും നിരോധിച്ചു. ശുദ്ധജലം പാഴാക്കുന്നത് ഒഴിവാക്കുക, വാട്ടര്‍ ബലൂണ്‍ എറിയുന്നതു വഴി നിരവധി പേരുടെ കണ്ണുകള്‍ക്ക് അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ”ഇഎംഎസ്” വഴിയാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയത്.
ദേശീയ ദിനാഘോഷങ്ങളില്‍ കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു മറ്റുള്ളവരുടെ നേര്‍ക്ക് വാട്ടര്‍ ഗണ്ണുപയോഗിച്ച് സ്പ്രേ ചെയ്യുക എന്നത്. ഇത് വഴി ഉണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ വേണ്ടിയാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 2025 സെപ്തംബര്‍ 23-നാണ് സൗദി ദേശീയ ദിനമായി ആഘോഷിക്കുന്നത്.