കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലെ വിദ്യാർഥിനിയെ മരിച്ചനിലയിൽ നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർഥിയായ മൗസ (21) ആണ് മരിച്ചത്. കോവൂർ ബൈപ്പാസിൽ പെയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോളാണ് മൗസയെ മരിച്ചനിലയിൽ കണ്ടത്. തൃശ്ശൂർ സ്വദേശിയാണ് പെൺകുട്ടി. ആത്മഹത്യ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.