തിരുവനന്തപുരം: നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 16-ാം ദിനത്തിലേക്ക് കടന്നു. സമരത്തെ സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് സമരസമിതി. സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.ഇതുമായി ബന്ധപ്പെട്ട് എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.
ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാതെ സമരം തുടര്‍ന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. കാലതാമസം ഒഴിവാക്കാന്‍ അടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക ചുമതല നല്‍കണമെന്നും നിര്‍ദേശമുണ്ട്.എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം രണ്ടാഴ്ച്ചയായിട്ടും വാണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.