തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മ്മാര്‍ നടത്തുന്ന സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ആശ വര്‍ക്കര്‍ ഈര്‍ക്കിലി സംഘടനയാണ്.സമരക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു.
സമരം പൊളിക്കാനല്ല ജോലിക്ക് കയറണം എന്നു പറയുന്നത്. മറിച്ച് ആരോഗ്യമേഖലയിലെ കരുതല്‍ കൊണ്ടാണ് എന്നും എളമരം കരീം പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ കഴിഞ്ഞ ദിവസവും എളമരം കരീം രംഗത്തെത്തിയിരുന്നു. ഏതാനും ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന സമരമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നതെന്നായിരുന്നു എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.