തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ. മാര്‍ച്ച് മൂന്നിന് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് സമരക്കാർ അറിയിച്ചു. രാപ്പകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എല്ലാ ആശമാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടറുടെ ഉത്തരരവ് തള്ളി കൊണ്ടാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സമരം തുടരുന്നത്.