സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8065 രൂപയും പവന് 64,520 രൂപയുമായി. രാജ്യാന്തര സ്വർണ്ണ വ്യാപാരം ബുധനാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്.
ട്രോയ് ഔൺസിന് 19.08 ഡോളർ (0.66%) ഉയർന്ന് 2,911.25 ഡോളർ എന്നതാണ് നിലവാരം. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ ഗ്രാം വെള്ളിക്ക് 1,06,000 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 106 രൂപ, 8 ഗ്രാമിന് 848 രൂപ, 10 ഗ്രാമിന് 1,060 രൂപ, 100 ഗ്രാമിന് 10,600 രൂപ എന്നിങ്ങനെയാണ് വില നിലവാരം.