തിരുവനന്തപുരം: നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നാവായിക്കുളം ഗിരീഷ്-സിന്ധു ദമ്പതികളുടെ ഏക മകൾ ഗ്രീഷ്മ. ജി. ഗിരീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥയാണ് സിന്ധു.