മണിചിത്രതാഴ് സിനിമയിലെ അല്ലിയായി എത്തി ഏവരുടെയും മനം കവർന്ന താരമാണ് അശ്വിനി നമ്പ്യാർ. തമിഴ്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച നടിയുടെ പുതിയൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാ ലോകം ചർച്ച ചെയ്യുന്നത്. സമീപകാല അഭിമുഖത്തിൽ, ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
അമ്മ സെറ്റിൽ ഇല്ലാതിരുന്ന സമയത്ത്, ഒരു പ്രശ്സത സംവിധായകൻ തന്നോട് മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു എന്നും ശേഷം മോശമായി പെരുമാറിയതായി അശ്വിനി പറഞ്ഞു. സംഭവത്തിൽ വലിയ മാനസിക ബുദ്ധിമുട്ടുണ്ടായ അശ്വിനി ഉടൻ തന്നെ സ്ഥലം വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയെന്ന് ഇന്ത്യഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. അതൊരു കാസ്റ്റിംഗ് കൗച്ചാണെന്ന് പറയില്ലെന്നും. തൻ്റെ അച്ഛൻ്റെ പ്രായമുളള മലയാളത്തിലെ പ്രമുഖ സംവിധായകന്റെ പേര് പറയാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അശ്വിനി പറഞ്ഞു.
സംഭവത്തെക്കുറിച്ച് അമ്മയോട് പറഞ്ഞെന്നും ഇത്രയും നാള് തന്നെ ഒരു ബോഡി ഗാര്‍ഡ് പോലെ കാത്ത അമ്മയ്ക്ക് അത് താങ്ങാവുന്നതിന് അപ്പുറമായിരുന്നുവെന്നു അതെന്നും നടി വെളിപ്പെടുത്തി. കുറ്റബോധത്തെതുടര്‍ന്ന് ഉറക്ക ഗുളിക കൂടുതല്‍ കഴിച്ചു. എന്നെ ആശുപത്രിയിലാക്കി. അവിടെ നിന്ന് അമ്മയാണ് ഇത് നിന്റെ തെറ്റല്ല അയാളുടെ തെറ്റാണെന്ന് ബോധ്യപ്പെടുത്തിയത് എന്ന് അശ്വിനി പറയുന്നു
ആ സംഭവം തനിക്ക് ജീവിതത്തില്‍ ഉടനീളം ധൈര്യം തന്നുവെന്ന് നടി പറയുന്നു.