കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്റർ കുവൈത്തിനു സ്വന്തം. ഇതിനായി കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ കരാർ ഒപ്പുവെച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ച് കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ. ഇതോടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും.