ന്യൂഡൽഹി: 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള 18 നും 60 നും ഇടയില്‍ പ്രായമുള്ള ഡൽഹിയിൽ താമസിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം ലഭിക്കുന്ന മഹിളാ സമൃദ്ധി പദ്ധതിക്ക് ഇന്ന് ഡൽഹി സർക്കാർ അംഗീകാരം നൽകി. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാന്‍ കഴിയുന്ന ഒരു പോര്‍ട്ടല്‍ ആരംഭിക്കും.നിബന്ധനകളും വ്യവസ്ഥകളും ഇതേ പോര്‍ട്ടലില്‍ തന്നെ ഉള്‍പ്പെടുത്തും.5,100 കോടി രൂപയുടെ വാര്‍ഷിക ബജറ്റാണ് പദ്ധതിക്കുള്ളത്.
സര്‍ക്കാര്‍ ജീവനക്കാരെയും സര്‍ക്കാരിന്റെ മറ്റ് ക്ഷേമ പദ്ധതികളിൽ നിന്ന് സാമ്പത്തിക സഹായം പറ്റുന്ന വ്യക്തികളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തില്‍ മന്ത്രിമാരായ ആശിഷ് സൂദ്, വീരേന്ദര്‍ സച്ച്ദേവ, കപില്‍ ശര്‍മ്മ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സമിതി പദ്ധതിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കും. ഡൽഹി തെരഞ്ഞെടുപ്പിൽ
ബിജെപിക്ക് ജയിക്കാന്‍ ഈ പദ്ധതിയുടെ വാഗ്ദാനം വലിയ സഹായം ആയെന്നാണ് വിലയിരുത്തപ്പെടുന്നത്.