ഇടുക്കി: നെടുങ്കണ്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. മധ്യപ്രദേശ് മാള്‍ഡ സ്വദേശിനി സരസ്വതിയെയാണ് കൊലപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശി രാജേഷ് എന്നയാളാണ് കൊല ചെയ്തത്. ഇന്നലെ ഇരുവരും താമസിക്കുന്ന വീടിനുള്ളില്‍വെച്ച് രാജേഷ് മദ്യപിച്ചിരുന്നു. ഇതെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സരസ്വതിയെ ക്രൂരമായ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ രാജേഷ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുറ്റത്ത് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ഇരുവരും കൊമ്പയാറില് ജോലിക്ക് എത്തിയത്.