തിരുവനന്തപുരം: ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും ആകാശത്ത് നിന്ന് വിമാനങ്ങളില്‍ പുഷ്പവൃഷ്ടിയുണ്ടാകും. ഇത്തവണ എയര്‍പോര്‍ട്ട് റണ്‍വേ നവീകരണം മൂലം പുഷ്പവൃഷ്ടി ഒഴിവാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം എന്ന നിലയില്‍ ഒരു ദിവസത്തെ അറ്റകുറ്റപ്പണി നിര്‍ത്തിവച്ച് അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ 40 വര്‍ഷങ്ങളായി ആകാശത്തില്‍ നിന്നുള്ള പുഷ്പവൃഷ്ടി നടത്തിവരുകയാണ്. ചാക്കയിലുള്ള രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ നിന്നുളള ചെറുവിമാനങ്ങളില്‍ നിന്നാണ് പൊങ്കാലയുടെ ഭാഗമായി പുഷ്പവൃഷ്ടി നടത്തുക. ക്ഷേത്രപരിസരത്തെ ആകാശത്ത് 1000 അടി ഉയരത്തിലെത്തുന്ന വിമാനങ്ങളില്‍ ഒന്നില്‍ നിന്ന് ക്ഷേത്രവളപ്പിലേക്ക് പുഷ്പവൃഷ്ടി നടത്തും.